തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
Share  
എഴുത്ത്

News desk

2026 Nov 19, 11:30 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊല്ലം: തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചികിത്സപ്പിഴവെന്നു പരാതി. തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യ ഉദയലക്ഷ്മിയാണ് (42) മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട്ടെ സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസ്സം മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെയാണ് മരിച്ചത്.


വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഐസിയുവിലേക്ക് മാറ്റിയശേഷം 17ന് ഉച്ചയ്ക്ക് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വെൺമണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭർത്താവ് അനിൽകുമാർ വിദേശത്താണ്.


ചവറ പട്ടത്താനം വിളയിൽ വീട്ടിൽ ലീലാമ്മയുടെയും പരേതനായ ശിവശങ്കരപ്പിള്ളയുടെയും മകളാണ് മരിച്ച ഉദയലക്ഷ്മി. മകൻ: രഘുനന്ദൻ. മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ പിഴവാണെന്നു ബന്ധുക്കൾ ആരോപിച്ചു. ശ്വാസംമുട്ടൽ മാറുന്നതിന് ട്യൂബ് ഘടിപ്പിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായെന്നും ശസ്ത്രക്രിയയിലും തുടർചികിത്സയിലും പിഴവുണ്ടായിട്ടില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ചികിത്സാ രേഖകൾ പൊലീസിനു കൈമാറിയെന്നും വ്യക്തമാക്കി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur