കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡലുകൾ നേടി രാജ്യത്തിനും കേരളത്തിനും അഭിമാനമായ വിദർശ കെ. വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം നൽകിയിരിക്കുന്നത്. നിയമന ഉത്തരവ് നാളെ രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് കൈമാറും.
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരുന്നത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലുമാണ് താരം ഇന്ത്യക്കായി വെള്ളി മെഡലുകൾ കരസ്ഥമാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































