കൊല്ലം: കുളത്തുപ്പുഴയിൽ ഓട്ടോയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സ്കൂട്ടർ യാത്രക്കാരിക്കെതിരെ പോലീസ് കേസെടുത്തു. 58 വയസ്സുകാരനായ അഷറഫിനാണ് മർദ്ദനമേറ്റത്. ഇന്നു രാവിലെ 9.30-ഓടെ കുളത്തുപ്പുഴ മടത്തറ റോഡിലായിരുന്നു സംഭവം. ഓട്ടോയിൽ ഇടിച്ച് നിലത്തേക്ക് വീണ യുവതി എഴുന്നേറ്റ് അഷറഫിന്റെ കരണത്തടിക്കുകയും, തുടർന്ന് ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കല്ലുവെട്ടാംകുഴി സ്കൂളിലെ ഓട്ടത്തിന് ശേഷം സ്റ്റാൻഡിലേക്ക് മടങ്ങുകയായിരുന്ന അഷറഫിന്റെ ഓട്ടോയിലേക്ക് കല്ലുവെട്ടാംകുഴി ജങ്ഷന് സമീപത്തുവെച്ച് യുവതിയുടെ സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. കുളത്തുപുഴ മടത്തറ റോഡിലേക്ക് കയറിയ ഓട്ടോയിലേക്കാണ് സ്കൂട്ടർ ഇടിച്ചത്. യുവതി തെറ്റായ ദിശയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
അപകടത്തിന് പിന്നാലെ സ്കൂട്ടറിൽ നിന്നിറങ്ങിയ യുവതി അഷറഫിന്റെ കരണത്തടിക്കുകയും, ചെരുപ്പൂരി മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ആക്രമണത്തിൽ അഷറഫിന്റെ ഇടതുകണ്ണിന് പരിക്കേറ്റു. യുവതിയുടെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിനാണ് കുളത്തുപ്പുഴ പോലീസ് കേസെടുത്തിട്ടുള്ളത്. പരിക്കേറ്റ അഷറഫ് കുളത്തുപ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































