കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ശക്തമായ വയറിളക്കത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട കുട്ടി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ മറ്റു ചില കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതോടെ മണിയൂർ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണ്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































