കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കുഞ്ഞിന് ജനിച്ചപ്പോൾത്തന്നെ ജീവനുണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കുഞ്ഞിന് ജനിച്ചപ്പോൾത്തന്നെ ജീവനുണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കുഞ്ഞിന് ജനിച്ചപ്പോൾത്തന്നെ ജീവനുണ്ടായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം
Share  
എഴുത്ത്

News desk

2026 Nov 19, 08:17 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കുഞ്ഞിന് ജനിച്ചപ്പോൾത്തന്നെ ജീവനുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ ആറുമണിയോടെ കടപ്പുറത്തെത്തിയ രണ്ട് പെൺകുട്ടികളാണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹം മണലിൽ പാതി ചെരിഞ്ഞ് കമഴ്ന്നുകിടക്കുന്ന നിലയിൽ ആദ്യം കണ്ടത്. ഓപ്പൺ സ്റ്റേജിന് പടിഞ്ഞാറുഭാഗത്തായി ഏകദേശം 30 മീറ്റർ അകലെയായിരുന്നു മൃതദേഹം. വിവരമറിഞ്ഞെത്തിയ ഓപ്പൺ സ്റ്റേജിന് സമീപത്തെ സെക്യൂരിറ്റി ജീവനക്കാരൻ, ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനായി ചെറുതുണിയും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് മൃതദേഹം മറച്ചുവെച്ച ശേഷം സിറ്റി പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.


​വിവരമറിഞ്ഞ് കൺട്രോൾ റൂം പോലീസും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളയിൽ പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ജനിച്ചപ്പോൾത്തന്നെ ജീവനില്ലെന്ന് കണ്ട് കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. സംഭവദിവസം പുലർച്ചെ മൂന്നുമണിവരെ പ്രദേശത്ത് പോലീസിന്റെ നൈറ്റ് പട്രോളിങ് സംഘം ഉണ്ടായിരുന്നു. ഇതിന് ശേഷമാകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


​ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച കൃത്യമായ വ്യക്തത വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെള്ളയിൽ എസ്.ഐ. വി.ടി. ഹരീഷ്കുമാർ വ്യക്തമാക്കി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur