കോഴിക്കോട് : കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ആറരയോടെ പ്രഭാതസവാരിക്കെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നതിനാൽ തുടക്കത്തിൽ ഏതെങ്കിലും ബൊമ്മയോ കളിപ്പാട്ടമോ ആകാമെന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ, സുരക്ഷാ ജീവനക്കാരെത്തി അടുത്തുചെന്ന് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹത്തിൽ പൊക്കിൾക്കൊടി അടക്കം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നതിനാൽ, ഇതിന് ശേഷമാകാം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































