തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. സമരക്കേസുകൾക്കും ജാമ്യമില്ലാ കേസുകൾക്കും പുറമെ നാല് ക്രിമിനൽ കേസുകൾ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ പൊലീസിൻ്റെ നടപടി. പേട്ടയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഐപി ബിനു പ്രധാന പ്രതികളിലൊരാളാണ്. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു വിചാരണ നേരിടുന്നുണ്ട്. എന്നാൽ, നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് ഐപി ബിനുവിന്റെ ആരോപണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































