തിരുവനന്തപുരം : വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ.യുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീക്കം ചെയ്തവയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളുമുണ്ട്.
ഈ സർക്കാർ അധികാരമേറ്റ ശേഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നീക്കം ചെയ്യുന്നതിനായി 'സഹ്യോഗ്' പോർട്ടൽ വഴി കേരള പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ എന്നായിരുന്നു സഭയിലെ ചോദ്യം.
വ്യക്തികൾ നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിലും കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സന്ദർഭങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകി അവ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സൈബർ ഇടങ്ങളിൽ പോലീസ് നിരന്തര നിരീക്ഷണം നടത്തുന്നുണ്ടെന്നും സഹ്യോഗ് പോർട്ടൽ വഴിയും അല്ലാതെയും നോട്ടീസ് നൽകി നടപടിയെടുക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.
ഇത്തരത്തിൽ ആകെ ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിൽ നിയമനടപടി സ്വീകരിച്ചു. സർക്കാർ അധികാരത്തിൽ വന്ന ശേഷം ആകെ 15,627 പോസ്റ്റുകളാണ് ഇത്തരത്തിൽ നീക്കം ചെയ്തതെന്നും ആഭ്യന്തരമന്ത്രി സഭയിൽ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































