മാലിന്യപ്രശ്നത്തിന് പരിഹാരമില്ല; ദുരിതത്തിലായി കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ്

മാലിന്യപ്രശ്നത്തിന് പരിഹാരമില്ല; ദുരിതത്തിലായി കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ്
മാലിന്യപ്രശ്നത്തിന് പരിഹാരമില്ല; ദുരിതത്തിലായി കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ്
Share  
എഴുത്ത്

News desk

2026 Nov 18, 07:33 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : കോർപ്പറേഷന്റെ കീഴിൽ കോഴിക്കോട് ബീച്ചിൽ ആരംഭിച്ച ഫുഡ് സ്ട്രീറ്റിലെ മാലിന്യപ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമായില്ല. കോർപ്പറേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽനിന്ന് മലിനജലം നീക്കം ചെയ്യുന്നതിന് കൃത്യമായ സംവിധാനമില്ലാത്തത് കച്ചവടക്കാരെയും ഭക്ഷണം കഴിക്കാനെത്തുന്നവരെയും ഒരുപോലെ വലയ്ക്കുകയാണ്. മലിനജലം കടലിലേക്ക് ഒഴുകിപ്പരക്കുന്നതോടെ പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.


​2025 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഫുഡ് സ്ട്രീറ്റിൽ നിലവിൽ 91 കടമുറികളാണ് പ്രവർത്തിക്കുന്നത്. ദിവസവും കോർപ്പറേഷന്റെ നേതൃത്വത്തിൽ വാഹനമെത്തി ഓരോ കടകളിൽ നിന്നും മലിനജലം ശേഖരിക്കുന്നുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ലെന്ന് വ്യാപാരികൾ പറയുന്നു. മലിനജലം ശേഖരിക്കുന്നതിനായി പ്രത്യേക ടാങ്ക് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.


​മാലിന്യശേഖരണത്തിനായി ഓരോ കടയുടമയും മാസം 2000 രൂപ വീതം കോർപ്പറേഷന് നൽകുന്നുണ്ട്. എന്നാൽ പണം നൽകിയിട്ടും മാലിന്യപ്രശ്നം ഒഴിയാബാധയായി തുടരുകയാണെന്നും വിഷയത്തിൽ കോർപ്പറേഷന്റെ അടിയന്തര ഇടപെടൽ വേണമെന്നും വ്യാപാരിയായ ഉസൈൻ ബാവ ആവശ്യപ്പെട്ടു. മലിനജലം കടലിലേക്ക് ഒഴുകുന്നതിനാൽ ബീച്ചിലെത്തുന്ന സന്ദർശകർ മൂക്ക് പൊത്തി നടക്കേണ്ട ഗതികേടിലാണ്.


​അതേസമയം, മാലിന്യം കടലിലേക്ക് ഒഴുക്കുന്നത് നിയമവിരുദ്ധമായിട്ടും ഇത് തടയാൻ അധികൃതർക്ക് സാധിക്കുന്നില്ല. ഫുഡ് സ്ട്രീറ്റിൽനിന്ന് ശേഖരിക്കുന്ന മലിനജലം സംസ്കരിക്കുന്നതിന് കോർപ്പറേഷന് നിലവിൽ മറ്റ് സംവിധാനങ്ങളില്ല. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള മലിനജല പ്ലാന്റിലേക്കാണ് ഇത് മാറ്റിയിരുന്നത്. എന്നാൽ ഈ പ്ലാന്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, കോർപ്പറേഷൻ എന്നിവർ സംയുക്തമായി 4.06 കോടി രൂപ ചെലവഴിച്ചാണ് ബീച്ചിലെ 240 മീറ്റർ സ്ഥലത്ത് ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കിയത്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur