കോഴിക്കോട് : തളി ബ്രാഹ്മണസമൂഹത്തിന് മുന്നിലെ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് മൂന്ന് ദിവസത്തോളമായെങ്കിലും അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതോടെ ഇരുവശത്തും മതിലുകളുള്ള ഇടുങ്ങിയ റോഡിൽ വെള്ളം കെട്ടിക്കിടന്ന് കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ഇതിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവായിട്ടുണ്ട്.
കെ.എസ്.ഇ.ബി.യുടെ കേബിളിടുന്ന ജോലികൾക്കിടയിലാണ് പൈപ്പ് പൊട്ടിയതെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വാൾവ് അടച്ചെങ്കിലും ചോർച്ച പൂർണ്ണമായും നിന്നിട്ടില്ല. ദിവസങ്ങൾക്ക് മുൻപ് കെ.പി. കേശവമേനോൻ റോഡിലും കെ.എസ്.ഇ.ബി. പ്രവൃത്തികൾക്കിടെ സമാനമായ രീതിയിൽ പൈപ്പ് പൊട്ടിയിരുന്നു. അന്ന് ടാങ്കിലേക്കുള്ള ജലവിതരണം നിർത്തിവെച്ചാണ് തകരാർ പരിഹരിച്ചത്.
ദിവസങ്ങളുടെ ഇടവേളയിൽ വീണ്ടും ടാങ്ക് അടയ്ക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും ചൊവ്വാഴ്ച രാവിലെ അറ്റകുറ്റപ്പണികൾക്കായി ടാങ്ക് അടച്ചെങ്കിലും കോൺട്രാക്ടർമാരുടെ സമരം കാരണം പണി നടത്താനായില്ല. ബുധനാഴ്ച കൂടി സമരം തുടരുന്നതിനാൽ വ്യാഴാഴ്ചയോടെ മാത്രമേ പൈപ്പ് നന്നാക്കി പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































