ശബരിമല തീർഥാടകർക്ക് ആശ്വാസം; പെർമിറ്റ് പ്രതിസന്ധി പരിഹരിക്കാൻ തലപ്പാടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ്

ശബരിമല തീർഥാടകർക്ക് ആശ്വാസം; പെർമിറ്റ് പ്രതിസന്ധി പരിഹരിക്കാൻ തലപ്പാടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ്
ശബരിമല തീർഥാടകർക്ക് ആശ്വാസം; പെർമിറ്റ് പ്രതിസന്ധി പരിഹരിക്കാൻ തലപ്പാടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ്
Share  
എഴുത്ത്

News desk

2026 Nov 17, 08:41 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കാസർകോട്: ശബരിമല തീർഥാടക വാഹനങ്ങൾ നേരിടുന്ന പെർമിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ താൽക്കാലിക വാഹന പരിശോധനാ ചെക്ക് പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. ഇതിനായി കേരള മോട്ടോർ വാഹന വകുപ്പ് കർണാടക സർക്കാരിന്റെ അനുമതി തേടി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതിലെ ദീർഘകാലമായുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നടപടി.


​നിലവിൽ മഞ്ചേശ്വരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹന പരിശോധനാ ചെക്ക് പോസ്റ്റ് ഇല്ലാത്തത് കർണാടകയിൽ നിന്നെത്തുന്ന തീർഥാടകരെ വലിയ രീതിയിൽ വലയ്ക്കുന്നുണ്ട്. നിലവിലുള്ള ചെക്ക് പോസ്റ്റിലെ ജീവനക്കാർ വൈകുന്നേരം അഞ്ചുമണിയോടെ മടങ്ങുന്നതിനാൽ രാത്രിയിലെത്തുന്ന വാഹനങ്ങൾക്ക് പരിശോധനയും പെർമിറ്റ് നടപടികളും പൂർത്തിയാക്കി യാത്ര തുടരാനാകുന്നില്ല. ഇതോടെ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.


​ഇതിനുപുറമെ, ഓൺലൈൻ വഴി നടക്കേണ്ട പെർമിറ്റ് വിതരണം പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം പലപ്പോഴും തടസ്സപ്പെടുകയാണ്. പെർമിറ്റില്ലാതെ കേരളത്തിലേക്ക് പ്രവേശിക്കുന്ന കർണാടക വാഹനങ്ങൾക്ക് കനത്ത പിഴയൊടുക്കേണ്ട സാഹചര്യവും നിലവിലുണ്ട്.


​ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് തലപ്പാടിയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് തുടങ്ങാൻ മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്. കർണാടക സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ അതിർത്തിയിൽ വെച്ചുതന്നെ വാഹനങ്ങൾ പരിശോധിച്ച് ഉടൻ പെർമിറ്റ് അനുവദിക്കാൻ സാധിക്കും. നടപടികൾ വേഗത്തിൽ പൂർത്തിയായാൽ അയ്യപ്പഭക്തർക്ക് ഇത് വലിയ ആശ്വാസമാകും.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur