തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ച കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കരുതുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിന് കുരുക്കു മുറുകുന്നു. കേസിന്റെ അന്വേഷണത്തിനിടെ ജയറാമിനെതിരെ മൂന്ന് വഞ്ചന പരാതികളിൽ കൂടി ഫോർട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതി.
രണ്ട് സ്ത്രീകളും ആറ്റിങ്ങൽ സ്വദേശിയായ ഒരു പുരുഷനുമാണ് ചാല കേസിന്റെ അന്വേഷണത്തിനിടെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തട്ടിപ്പ് കേസിലാണ് ജയറാമിന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചാല കവർച്ച കേസിന് മുമ്പുതന്നെ നാൽപ്പതോളം തട്ടിപ്പ് പരാതികൾ ജയറാമിനെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.
ചാല കവർച്ച കേസിൽ ജയറാമിന്റെ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. പ്രതികളായ അമോലിന്റെയും അനൂപിന്റെയും മൊഴികൾ സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസ് തേടുന്നത്. താൻ പിടിക്കപ്പെടാതിരിക്കാൻ വളരെ ആസൂത്രിതമായാണ് ജയറാം കവർച്ചയിൽ ഇടപെട്ടതെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.
അതേസമയം, കേസിൽ 146 പവൻ സ്വർണം കൂടി പൊലീസ് കണ്ടെടുത്തു. വെള്ളായണിയിലെ ഒരു ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണം. ബൈക്കിലെത്തി സ്വർണക്കവർച്ച നടത്തിയ അനൂപാണ് ഇവിടെ സ്വർണം കുഴിച്ചിട്ടത്. പിടിക്കപ്പെട്ടാലും കേസ് നടപടികൾ അവസാനിക്കുമ്പോൾ സ്വർണം തിരിച്ചെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നേരത്തെ വയനാട്ടിൽ നിന്ന് മൂന്ന് പ്രതികളെ പിടികൂടിയപ്പോൾ 480 ഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ കണ്ടെത്തിയ ആകെ സ്വർണം 202 പവനായി ഉയർന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































