ഹോസ്റ്റലുകൾ നവീകരിച്ചത് ഏഴ് ലക്ഷം മുടക്കി; വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കാലിക്കറ്റ് വി.സി.

ഹോസ്റ്റലുകൾ നവീകരിച്ചത് ഏഴ് ലക്ഷം മുടക്കി; വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കാലിക്കറ്റ് വി.സി.
ഹോസ്റ്റലുകൾ നവീകരിച്ചത് ഏഴ് ലക്ഷം മുടക്കി; വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കാലിക്കറ്റ് വി.സി.
Share  
എഴുത്ത്

News desk

2026 Nov 17, 08:39 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലുകൾ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചതായി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ അറിയിച്ചു. നവീകരിച്ച കെട്ടിടങ്ങൾ ഇനി വൃത്തികേടാക്കുന്നവർക്കെതിരെ സർവകലാശാലാതല നടപടികൾക്കൊപ്പം പോലീസിൽ പരാതി നൽകുകയും ചെയ്യുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.


​നവംബർ 13-ന് സർവകലാശാലാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സി.പി.എം. നേതാവ് എ. വിജയരാഘവൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് വൈസ് ചാൻസിലർ പറഞ്ഞു. ഹോസ്റ്റൽ ചുമരുകളിൽ ഇനിയും വരയ്ക്കണമെന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത്. ഒരു മുതിർന്ന രാഷ്ട്രീയനേതാവിന് യോജിക്കാത്തതും ആശാസ്യകരമല്ലാത്തതുമായ പ്രസ്താവനയാണതെന്നും, ഹോസ്റ്റൽ നിറയെ ഉണ്ടായിരുന്ന അധിക്ഷേപകരമായ ചുമരെഴുത്തുകൾ ഇനി ഒരു കാരണവശാലും അനുവദിക്കില്ലെന്നും വി.സി. കൂട്ടിച്ചേർത്തു.


​എല്ലാവർക്കും ഭയമില്ലാതെ പഠിക്കാനാകുന്ന രീതിയിലേക്ക് ക്യാമ്പസിന്റെ അന്തരീക്ഷം മാറണമെന്ന് വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. ഹോസ്റ്റലുകളുടെയും ക്യാമ്പസിന്റെയാകെയും സുരക്ഷ അടിയന്തരമായി വർദ്ധിപ്പിക്കും. വിദ്യാർത്ഥികളുടെ സ്വകാര്യത മാനിച്ചുകൊണ്ടുതന്നെ ഹോസ്റ്റലുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തും. സമാധാനത്തോടെ ക്യാമ്പസിൽ ജീവിക്കാനാകുക എന്നത് അടിസ്ഥാന ആവശ്യമാണെന്നും വെറുപ്പ് വിളയുന്ന ഇടമായി ക്യാമ്പസ് മാറരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സംഘടനകളുടെ പോസ്റ്ററുകൾ പതിക്കുന്നതിന് പ്രത്യേക സ്ഥലം അനുവദിക്കുമെന്നും മറ്റിടങ്ങളിൽ അതിന് അനുവാദമുണ്ടാകില്ലെന്നും വി.സി. വ്യക്തമാക്കി.


​വിദ്യാർത്ഥികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ആധുനിക അടുക്കളയോടുകൂടിയ പൊതു ഡൈനിങ് ഏരിയയും വിശാലമായ സ്റ്റുഡന്റ് ഫസിലിറ്റി സെന്ററും നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.


​അതേസമയം, ക്യാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് അടച്ചിട്ട സർവകലാശാലാ ക്യാമ്പസ് തിങ്കളാഴ്ച വീണ്ടും തുറന്നു. ക്ലാസുകൾ പതിവുപോലെ ആരംഭിക്കുകയും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur