പേരാമ്പ്രയിൽ ജപ്തി ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും

പേരാമ്പ്രയിൽ ജപ്തി ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും
പേരാമ്പ്രയിൽ ജപ്തി ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും
Share  
എഴുത്ത്

News desk

2026 Nov 16, 02:53 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : പേരാമ്പ്രയിൽ ജപ്തി ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച കവിതയുടെ മൃതദേഹവുമായി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ശക്തമായ പ്രതിഷേധം. മൃതദേഹം കിടത്തിയ ആംബുലൻസ് ബാങ്കിന് മുന്നിൽ നിർത്തിയിട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. മരിച്ച കവിതയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വായ്പാ തുക പൂർണ്ണമായും എഴുതിത്തള്ളണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ബാങ്കിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കവിത ജീവനൊടുക്കില്ലായിരുന്നുവെന്നും, ഉത്തരവാദികളായ ബാങ്ക് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.


​റോഡ് ഉപരോധത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തത് സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമാക്കി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, പ്രശ്നപരിഹാരത്തിനായി പേരാമ്പ്ര, ബാലുശ്ശേരി എം.എൽ.എ.മാർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തിവരികയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.


​വീടുനിർമ്മാണത്തിനായി ബാങ്കിൽനിന്ന് 26 ലക്ഷം രൂപയാണ് കവിത വായ്പയെടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം തുക 50 ലക്ഷത്തോളമായി ഉയർന്നിരുന്നു. വടകര കൈനാട്ടിയിലെ പെയിന്റ് കട ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. ജപ്തി നടപടികൾക്കായി എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിൻപ്രകാരം രാവിലെ ബാങ്ക് ഉദ്യോഗസ്ഥരും അഡ്വക്കറ്റ് കമ്മിഷനും പോലീസും വീട്ടിലെത്തി നടപടികൾ ആരംഭിക്കുന്നതിനിടെയാണ് കവിതയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ താമസിക്കുന്ന വീടിന് പിറകിലുള്ള പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur