പത്തനംതിട്ട : ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 14 വയസ്സുകാരനെ പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ 52-കാരൻ അറസ്റ്റിലായി. മലയാലപ്പുഴ സ്വദേശി ശിവാനന്ദനെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തെത്തുടർന്ന് പ്രതിയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട കുട്ടി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
നവംബർ 14-ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അതിക്രമം നടന്നത്. ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ ഒരു മുറിയിലെത്തിച്ച പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഭയന്നോടിയ കുട്ടി നേരെ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.
പരിഭ്രാന്തനായി സ്റ്റേഷനിലെത്തിയ കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ സംരക്ഷണവും ആവശ്യമായ സഹായങ്ങളും നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് തുടരന്വേഷണത്തിനൊടുവിൽ ശിവാനന്ദനെ പിടികൂടുകയായിരുന്നു. പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































