മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകുന്നു; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകുന്നു; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകുന്നു; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
Share  
എഴുത്ത്

News desk

2026 Nov 16, 08:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ശബരിമല : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് ശബരിമലയിലെ പുതിയ മേൽശാന്തിയായി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും അഭിഷേകം ചെയ്യും. നാളെ വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാകും നട തുറക്കുക. ഇന്ന് ദർശനത്തിനായി മുപ്പതിനായിരം തീർത്ഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്; ഉച്ചയ്ക്ക് 12 മണിക്ക് ശേഷമേ തീർത്ഥാടകരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. വൈകിട്ട് മന്ത്രി കെ. മുരളീധരനും സന്നിധാനത്തെത്തും.


​നിയുക്ത ശബരിമല മേൽശാന്തി അരിക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി തിരുവനന്തപുരം പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ചാണ് സന്നിധാനത്തേക്ക് പുറപ്പെടുന്നത്. പഴവങ്ങാടി ക്ഷേത്ര മേൽശാന്തിയായി ചുമതലയിലിരിക്കെയാണ് അദ്ദേഹത്തിന് ശബരിമലയിലേക്ക് നറുക്കുവീണത്.

പുലർച്ചെ ആരംഭിച്ച കെട്ടുനിറ ചടങ്ങിൽ ബന്ധുക്കളും സഹശാന്തിമാരും പങ്കെടുത്തു. ഒരു വർഷത്തേക്ക് പുറപ്പെടാ ശാന്തിയായി അദ്ദേഹം സന്നിധാനത്ത് തുടരും.


​അതേസമയം, പമ്പയിലെ ശുചിമുറികളിൽ വെള്ളം നിലച്ച സംഭവത്തിൽ സംശയമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. ശുചിമുറികൾ സൗജന്യമാക്കിയതിലും സാധനങ്ങൾ വാങ്ങുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കിയതിലും വിരോധമുള്ളവരാകാം ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർണ്ണമായും തൃപ്തികരമാണെന്നും കെ. ജയകുമാർ വ്യക്തമാക്കി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur