കൂത്താളിയിലെ കവിതയുടെ ആത്മഹത്യ: ബാങ്കിന്റേത് മാനുഷികപരിഗണനയില്ലാത്ത സമീപനമെന്ന് ടി.എം. തോമസ് ഐസക്; കടം എഴുതിത്തള്ളി നഷ്ടപരിഹാരം നൽകണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ

കൂത്താളിയിലെ കവിതയുടെ ആത്മഹത്യ: ബാങ്കിന്റേത് മാനുഷികപരിഗണനയില്ലാത്ത സമീപനമെന്ന് ടി.എം. തോമസ് ഐസക്; കടം എഴുതിത്തള്ളി നഷ്ടപരിഹാരം നൽകണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ
കൂത്താളിയിലെ കവിതയുടെ ആത്മഹത്യ: ബാങ്കിന്റേത് മാനുഷികപരിഗണനയില്ലാത്ത സമീപനമെന്ന് ടി.എം. തോമസ് ഐസക്; കടം എഴുതിത്തള്ളി നഷ്ടപരിഹാരം നൽകണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ
Share  
എഴുത്ത്

News desk

2026 Nov 16, 08:55 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പേരാമ്പ്ര : ബാങ്കിന്റെ ജപ്തിനടപടിയെത്തുടർന്ന് കൂത്താളിയിൽ കവിത ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് മാനുഷികപരിഗണനയില്ലാത്ത സമീപനമാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക് കുറ്റപ്പെടുത്തി. കുടുംബത്തിന്റെ കടം പൂർണ്ണമായും എഴുതിത്തള്ളുകയും അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം. ജനകീയ ഉപരോധത്തിലേക്ക് വലിച്ചിഴയ്ക്കാതെ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനസ്സിലാക്കി ബാങ്ക് ഒത്തുതീർപ്പിന് തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ബാങ്കിന് മുന്നിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


മുതലാളിമാരുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുന്ന ബാങ്കുകൾ സാധാരണക്കാരുടെ കുടുംബത്തെ ജപ്തിയുടെ പേരിൽ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. സാവകാശം നൽകിയിരുന്നെങ്കിൽ വീട്ടുകാർ പണമടയ്ക്കുമായിരുന്നെന്നും, അതിനുപകരം ആധിപിടിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ന്യായീകരിക്കാനാകില്ലെന്നും കൂത്താളിയിലെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. സി.പി.എം. നേതാക്കളായ വി.കെ.സി. മമ്മദ് കോയ, എം. കുഞ്ഞമ്മദ്, എ.കെ. ബാലൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

​സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കവിതയുടെ വീട് സന്ദർശിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. പ്രസാദ് എം.എൽ.എ. ആവശ്യപ്പെട്ടു. വായ്പ തിരിച്ചടയ്ക്കാൻ സാവകാശം തേടിയിട്ടും നൽകാതിരുന്ന ബാങ്കിന്റെ വീഴ്ച ഗൗരവമായി കാണണം. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മനുഷ്യത്വരഹിതമായ വ്യവസ്ഥകൾ ഒഴിവാക്കി 2002-ലെ കേന്ദ്ര സർഫാസി നിയമത്തിൽ ഭേദഗതി വരുത്തി കിടപ്പാടത്തെ ജപ്തിനടപടികളിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണനിയമം നടപ്പാക്കുന്നതിൽ യു.ഡി.എഫ്. സർക്കാർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി. ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ബാലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള, ടി. ഭാരതി, വിനോദ് തിരുവോത്ത്, ശശി കിഴക്കൻ പേരാമ്പ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു.


​അതേസമയം, കുടുംബത്തിന്റെ കടം എഴുതിത്തള്ളി നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് കൂത്താളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പണം തിരിച്ചടയ്ക്കാൻ അഞ്ചുദിവസം സാവകാശം ചോദിച്ചിട്ടും അത് നൽകാൻ തയ്യാറാകാത്ത ബാങ്ക് അധികൃതരുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ തണ്ടോറ ഉമ്മർ, മോഹൻദാസ് ഓണിയിൽ, സി.കെ. ബാലൻ, ഇ.ടി. സത്യൻ, പി.കെ. ശ്രീധരൻ, എൻ.കെ. കുഞ്ഞബ്ദുള്ള, എൻ.എം. മണി, കെ.എം. സുരേന്ദ്രൻ, ഇ.വി. മനോജൻ എന്നിവർ സംസാരിച്ചു.


​കവിത മരണപ്പെടുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തുണ്ടായിരുന്നിട്ടും പെട്ടെന്ന് മടങ്ങിപ്പോയെന്ന കുടുംബത്തിന്റെ പരാതി ഗൗരവമുള്ളതാണെന്നും, സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ആവശ്യപ്പെട്ടു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിക്ക് ഗ്രാമപഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ബാങ്ക് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എൽ.ഡി.എഫ്. പേരാമ്പ്ര മണ്ഡലം കൺവീനർ പി.കെ.എം. ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur