കൊയിലാണ്ടി : ജില്ലാ സഹകരണ വാരാഘോഷം തിങ്കളാഴ്ച കൊയിലാണ്ടിയിൽ നടക്കും. രാവിലെ 11 മണി മുതൽ ലോറി സ്റ്റാൻഡിന് സമീപമുള്ള സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വാരാഘോഷത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, സെമിനാർ, റിസ്ക് ഫണ്ട് വിതരണം, സമ്മാനദാനം, ഘോഷയാത്ര, സഹകാരി സംഗമം എന്നിവ അരങ്ങേറും.
മന്ത്രി പി.സി. വിഷ്ണുനാഥ് വാരാഘോഷം ഉദ്ഘാടനം ചെയ്യും. കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. വി.ടി. സൂരജ് എം.എൽ.എ. സമ്മാനദാനം നിർവഹിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ വടകര സി.സി.യു. ചെയർമാൻ രവീന്ദ്രൻ ആയാടത്തിൽ അധ്യക്ഷനാകും.
വാരാഘോഷത്തിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററുമായി സഹകരിച്ച് സംഘാടകസമിതി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബും സഹകരണ ചോദ്യോത്തര മത്സരവും സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ഇ.എം.എസ്. കോ-ഓപ്പറേറ്റീവ് സെന്ററിൽ ഡെപ്യൂട്ടി രജിസ്ട്രാർ വി. ഫിറോസ് ഫ്ലാഷ് മോബ് ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ എം.സി. അജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രുതി, നിമ്മി, അനാമിക, വി.പി. അരുണിമ, അപർണ, റിൻസി, അനന്യ, നന്ദിത, ഷിജിത്ത് ലാൽ, സബീഷ്, മിഥുന, ആതിര, സ്മൃത, ഇന്ദ്രജിത്ത് എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് ബീച്ചിൽ നടന്ന സമാപനച്ചടങ്ങിൽ ജോയിന്റ് രജിസ്ട്രാർ കെ. ഷീജ, എസ്.സി./എസ്.ടി. അസിസ്റ്റന്റ് രജിസ്ട്രാർ കെ. സിന്ദു, സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ നിഷ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































