സിറ്റിങ്ങുകൾ 16 കഴിഞ്ഞിട്ടും ചട്ടങ്ങളില്ല; കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വയോജന കമ്മിഷൻ പ്രവർത്തനം

സിറ്റിങ്ങുകൾ 16 കഴിഞ്ഞിട്ടും ചട്ടങ്ങളില്ല; കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വയോജന കമ്മിഷൻ പ്രവർത്തനം
സിറ്റിങ്ങുകൾ 16 കഴിഞ്ഞിട്ടും ചട്ടങ്ങളില്ല; കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വയോജന കമ്മിഷൻ പ്രവർത്തനം
Share  
എഴുത്ത്

News desk

2026 Nov 16, 08:49 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനത്ത് രൂപവത്കരിച്ച വയോജന കമ്മിഷൻ കൃത്യമായ ചട്ടങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്നതായി ആക്ഷേപം. കമ്മിഷന്റെ 16 സിറ്റിങ്ങുകൾ പൂർത്തിയായിട്ടും പ്രവർത്തനങ്ങൾക്ക് അടിത്തറയാകേണ്ട ചട്ടങ്ങൾ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. ചട്ടങ്ങളുടെ പിൻബലമില്ലാതെ ഇതുവരെ നടത്തിയ സിറ്റിങ്ങുകൾക്കും സ്വീകരിച്ച നടപടികൾക്കും എന്തായിരുന്നു മാനദണ്ഡമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.


​2025 മാർച്ച് 19-ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ കേരള സംസ്ഥാന വയോജന കമ്മിഷൻ നിയമം ഏപ്രിൽ 25-നാണ് പ്രസിദ്ധീകരിച്ചത്. നിയമത്തിലെ 19-ാം വകുപ്പുപ്രകാരം കമ്മിഷൻ കാര്യക്ഷമമാക്കാനുള്ള ചട്ടങ്ങൾ രൂപവത്കരിക്കേണ്ടത് സർക്കാരാണ്. ബിൽ പാസായി ആറുമാസത്തിനകം ചട്ടങ്ങൾ നിലവിൽ വരണമെന്നാണ് വ്യവസ്ഥയെങ്കിലും, അതുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സബോർഡിനേറ്റ് കമ്മിറ്റിയിൽനിന്ന് സമയം നീട്ടിവാങ്ങേണ്ടതുണ്ട്. എന്നാൽ നിലവിൽ അത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. വയോജനങ്ങളുടെ അവകാശലംഘനങ്ങൾ, അതിക്രമങ്ങൾ, അവഗണന തുടങ്ങിയ പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും തുടർനടപടികൾക്ക് ശുപാർശ ചെയ്യാനും സിവിൽ കോടതിയുടെ ചില അധികാരങ്ങൾ വിനിയോഗിക്കാനും കമ്മിഷന് അധികാരമുണ്ട്.


​കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് രൂപവത്കരിച്ച കമ്മിഷൻ 2025 സെപ്റ്റംബർ മൂന്നിനാണ് ചുമതലയേറ്റത്. മൂന്നുവർഷമാണ് കമ്മിഷന്റെ കാലാവധി. കെ. സോമപ്രസാദ് ചെയർപേഴ്‌സണായും അമരവിള രാമകൃഷ്ണൻ, ഇ.എം. രാധ, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യൂ എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് നിലവിലുള്ളത്. വയോജന ക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മിഷന്റെ ചുമതല വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ്. ഇതുവരെ കമ്മിഷൻ പരിഗണിച്ച 700 പരാതികളിൽ 610 എണ്ണം തീർപ്പാക്കുകയും, സ്വമേധയാ എടുത്ത 70 കേസുകളിൽ 20 എണ്ണം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.


​ചട്ടങ്ങളില്ലാതെ പ്രവർത്തിക്കാൻ സാമ്പത്തികമായും അല്ലാതെയും നിരവധി പരിമിതികളുണ്ടെന്നും നിയമത്തിന്റെ സാധ്യതകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രവർത്തനമെന്നും ചെയർപേഴ്‌സൺ കെ. സോമപ്രസാദ് വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ മനഃപൂർവമായ ഇടപെടലുകൾ കാരണമാണ് ചട്ടങ്ങൾക്ക് അനുമതി വൈകുന്നതെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രത്തൻ യു. ഖേൽക്കറുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും കമ്മിഷൻ അംഗം അമരവിള രാമകൃഷ്‌ണൻ പറഞ്ഞു. ഏതു ചട്ടം രൂപവത്കരിച്ചാലും അത് സഭാമുമ്പാകെ ഹാജരാക്കണമെന്നാണ് നിയമമെന്നും, ബന്ധപ്പെട്ട വകുപ്പുമന്ത്രി എം.എൽ.എ.മാരുൾപ്പെടുന്ന സമിതിക്ക് ശുപാർശ ചെയ്താൽ മാത്രമേ ചട്ടങ്ങൾ പ്രാബല്യത്തിലാവുകയുള്ളൂ എന്നും ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. സത്യാനന്ദൻ ചൂണ്ടിക്കാട്ടി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur