കോഴിക്കോട് : അത്തർ കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിലായി. വടകര കോട്ടപ്പള്ളി സ്വദേശി താഴെപുറക്കുന്നത്ത് സി. ഹസീബിനെയാണ് (24) നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ അത്തർ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി എരഞ്ഞിപ്പാലത്തെ ഒരു വാടകക്കെട്ടിടത്തിലെ മുറിയിൽനിന്നാണ് 21.540 ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്. വടകര ചെറുപുരം കിഴക്കെപുത്തലത്ത് റാസിഖ് എന്നയാളാണ് ഇവിടെ മുറിയെടുത്തിരുന്നത്.
ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരിശോധനയിൽ മുറിയിൽനിന്ന് രണ്ട് ഗ്ലാസ് ട്യൂബുകൾ, ഇലക്ട്രോണിക് വെയിങ് മെഷീൻ, മൊബൈൽ ഫോൺ എന്നിവയും പോലീസ് കണ്ടെടുത്തു. നടക്കാവ് എസ്.ഐ. കെ. ശ്രീജേഷ്, ഡാൻസാഫ് അംഗം സരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































