തിരുവനന്തപുരം : ചാലയിലെ സ്വർണക്കവർച്ച കേസിന് പിന്നിൽ ജ്വല്ലറി ഉടമകൾ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ് സൂചന. വൈഷ്ണവി ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ തകർക്കാൻ മഹാരാഷ്ട്ര സ്വദേശി തന്നെയായ സ്വർണ ഏജന്റ് അമുൽ ആസൂത്രണം ചെയ്തതാണ് ഈ കവർച്ചയെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നന്ദകുമാറിന്റെ കടയ്ക്ക് എതിർവശത്തുള്ള മാളവിക ജ്വല്ലറി ഉടമ ജയറാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയറാം തന്നെ രണ്ട് ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായി നന്ദകുമാർ മൊഴി നൽകിയിരുന്നു; മുഖ്യപ്രതി അമുലും ജയറാമും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ള അനിലിനെയും മോഷണക്കേസ് പ്രതിയായ അനൂപിനെയും ഒപ്പം കൂട്ടിയാണ് അമുൽ കവർച്ചയ്ക്ക് പദ്ധതിയിട്ടത്. സംഭവദിവസം രാവിലെ നന്ദകുമാറുമായി ലക്ഷങ്ങളുടെ സ്വർണ ഇടപാട് അമുൽ നടത്തിയിരുന്നു. തുടർന്ന് രാത്രി 10.30-ഓടെ കടപൂട്ടി വീട്ടിലേക്ക് പോകാനായി ഇറങ്ങിയ നന്ദകുമാറിന്റെ വിവരങ്ങൾ വയനാട് നിന്ന് ഓടിരക്ഷപ്പെട്ട ശ്രാവൺ മോഷ്ടാക്കൾക്ക് ചോർത്തി നൽകുകയായിരുന്നു. ഹോണ്ട സി.ബി. 350 ബൈക്കിലെത്തിയ അനൂപും അനിലും ചേർന്നാണ് സ്വർണം തട്ടിപ്പറിച്ചത്. ശുദ്ധീകരിക്കുന്നതിനായി മറ്റ് നാല് അഞ്ച് കടക്കാർ ഏൽപ്പിച്ച സ്വർണമായിരുന്നു ഇതെന്നും, രേഖകളില്ലാത്ത സ്വർണമായതിനാൽ പരാതി ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് മോഷണമുതൽ പങ്കിട്ടെടുക്കാൻ പ്രതികൾ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ അമുൽ ഉൾപ്പെടെ ആറ് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. നാല് പേരെ വയനാട് ലക്കിടിയിൽ നിന്നും രണ്ട് പേരെ തിരുവനന്തപുരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കവർച്ചയുടെ ആസൂത്രണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































