വടകര എംഡിഎംഎ കേസ്: പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി; ഒളിവിൽ കഴിഞ്ഞത് മരിച്ചയാളുടെ പേരിൽ

വടകര എംഡിഎംഎ കേസ്: പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി; ഒളിവിൽ കഴിഞ്ഞത് മരിച്ചയാളുടെ പേരിൽ
വടകര എംഡിഎംഎ കേസ്: പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി; ഒളിവിൽ കഴിഞ്ഞത് മരിച്ചയാളുടെ പേരിൽ
Share  
എഴുത്ത്

News desk

2026 Nov 15, 09:05 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പ്രതികളായ വടകര എംഡിഎംഎ കേസിൽ പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പോലീസ്. ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, മരിച്ചുപോയ ദിൽഷാദ് എന്നയാളുടെ തിരിച്ചറിയൽ രേഖകളും മൊബൈൽ നമ്പറും ഉപയോഗിച്ചാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്. സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘം ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.


​ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 28-ന് പുലർച്ചെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.


​തുടർന്ന് നടന്ന അന്വേഷണത്തിൽ കേസിൽ അധ്യാപികമാരുടെ പങ്കും വ്യക്തമായിരുന്നു. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരായ മരുതോങ്കര സ്വദേശി കീർത്തന (31), ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ചെരുവാളൂർ സർക്കാർ എൽ.പി. സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ് എന്നിവർ നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur