കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 129 ഗ്രാം എംഡിഎംഎ പിടികൂടി. കുറ്റ്യാടി മൊകേരി സ്വദേശി പ്രദീപൻ, വടകര കോട്ടപ്പള്ളി സ്വദേശി ഹസീബ് എന്നിവരാണ് പിടിയിലായത്. പ്രദീപനിൽ നിന്ന് 106 ഗ്രാമും ഹസീബിൽ നിന്ന് 23 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്.
മൊകേരി കോളേജ് റോഡിൽ വെച്ച് രണ്ട് ഗ്രാം എംഡിഎംഎയുമായാണ് പ്രദീപനെ ആദ്യം പിടികൂടിയത്. തുടർന്ന് കുറ്റ്യാടി പോലീസും ഡാൻസാഫ് ടീമും സംയുക്തമായി ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 104 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.
എരഞ്ഞിപ്പാലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ചാണ് ഡാൻസാഫ് സംഘം ഹസീബിനെ പിടികൂടിയത്. അത്തർ കച്ചവടത്തിന്റെ മറവിലായിരുന്നു ഇയാൾ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. പോലീസ് എത്തുന്നതറിഞ്ഞ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വടകര വേളം കിഴക്കേ പുത്തലത്ത് റസാഖിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group























































