കോഴിക്കോട് : തിരുവണ്ണൂർ ബൈപ്പാസിന് സമീപത്തെ മരത്തിൽ കൂറ്റൻ പെരുമ്പാമ്പ് കയറിക്കൂടിയതിനെത്തുടർന്ന് പ്രദേശത്ത് നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ബൈപ്പാസിലെ മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. പാമ്പിനെ കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി ഒരുമണിയോടെയാണ് പാമ്പിനെ സുരക്ഷിതമായി താഴെയിറക്കിയത്.
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വൈകുന്നേരം ഘോഷയാത്ര കടന്നുപോകേണ്ട വഴിയായിരുന്നു ഇത്. തിരക്കേറിയ സമയത്ത് പെരുമ്പാമ്പ് മരത്തിൽനിന്ന് താഴേക്ക് വീഴാനുള്ള സാധ്യത കണക്കിലെടുത്ത നാട്ടുകാർ ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാസേനയും വനശ്രീയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഉയരത്തിലുള്ള കൊമ്പിൽനിന്ന് പാമ്പിനെ താഴെയിറക്കാൻ ആദ്യഘട്ടത്തിൽ സാധിച്ചില്ല. ഇതോടെ ഒരു ആർ.ആർ.ടി അംഗത്തെ സ്ഥലത്ത് കാവൽ നിർത്തിയ ശേഷം മറ്റ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. പിന്നീട് രാത്രി ഒരുമണിയോടെ നടത്തിയ നീക്കത്തിനൊടുവിലാണ് പെരുമ്പാമ്പിനെ താഴെയിറക്കി മാറ്റിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group























































