ജുവനൈൽ കേസുകളിലെ പ്രായപരിധി 18-ൽ നിന്ന് 16 ആക്കി മാറ്റുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

ജുവനൈൽ കേസുകളിലെ പ്രായപരിധി 18-ൽ നിന്ന് 16 ആക്കി മാറ്റുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി
ജുവനൈൽ കേസുകളിലെ പ്രായപരിധി 18-ൽ നിന്ന് 16 ആക്കി മാറ്റുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി
Share  
എഴുത്ത്

News desk

2026 Nov 14, 05:30 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സായി കുറയ്ക്കുന്നത് നിയമനിർമ്മാണ സഭകൾ പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്നും, കാലാനുസൃതമായി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു.


​പ്രായപരിധി എന്നത് പലപ്പോഴും ഗുരുതരമായ കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുകയാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ നിയമവ്യവസ്ഥ കാരണം പല കേസുകളിലും കർശന നടപടിയെടുക്കാൻ കോടതികൾക്ക് കഴിയാതെ പോകുന്നുണ്ട്. വൈകാരികമായ സമീപനത്തിലൂടെ നടപടികളെടുക്കാൻ കോടതിക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


​23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


​18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങളെക്കുറിച്ച് കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം പാങ്ങപ്പാറയിൽ 17-കാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസടക്കം പുറത്തുവന്ന പശ്ചാത്തലത്തിൽ ജുവനൈൽ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം നേരത്തെയും വലിയ ചർച്ചയായിരുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur