കോഴിക്കോട്: സഹപ്രവർത്തകയുടെ ചിത്രം അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വെള്ളിപ്പറമ്പ് സ്വദേശി അശ്വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. തൊണ്ടയാടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതിക്കാരിയായ യുവതിയും പ്രതിയായ അശ്വിനും.
യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് പ്രതി മോർഫ് ചെയ്ത് വികൃതമാക്കിയത്. തുടർന്ന് ഈ ചിത്രം യുവതിയുടെ ഭർത്താവിന്റെ സഹോദരന് അയച്ചുകൊടുത്തു. ഭർതൃസഹോദരൻ ഇത് ചോദ്യം ചെയ്തതോടെ യുവതിയെയും ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് അശ്വിൻ ഫോണിലൂടെ ഭീഷണി മുഴക്കി. പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
യുവതിയുടെ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളേജ് പോലീസ് കഴിഞ്ഞദിവസം രാത്രിയോടെ വെള്ളിപ്പറമ്പിലെ വീട്ടിൽ നിന്നാണ് അശ്വിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ പ്രതി പോലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതിൽ നിന്നും സഹപ്രവർത്തകരടക്കമുള്ള നിരവധി യുവതികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































