കോഴിക്കോട്: വടകരയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോ ഉപയോഗിച്ച് വയോധിക ദമ്പതികളിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ദമ്പതികളാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് സംഘം പണം കൈക്കലാക്കിയത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമൂഹമാധ്യമങ്ങൾ വഴി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പരസ്യം നൽകിയ തട്ടിപ്പ് സംഘം, ആളുകളെ വിശ്വസിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ എ.ഐ. നിർമ്മിത വീഡിയോകളാണ് ഉപയോഗിച്ചത്. ആദ്യഘട്ടത്തിൽ ദമ്പതികളിൽ നിന്ന് ചെറിയൊരു തുക വാങ്ങുകയും അതിന്റെ ഇരട്ടി ലാഭം തിരികെ നൽകുകയും ചെയ്താണ് സംഘം ഇവരുടെ വിശ്വാസം നേടിയെടുത്തത്. തുടർന്ന് മൂന്ന് ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ദമ്പതികൾ അത് കൈമാറുകയുമായിരുന്നു.
പിന്നീട് ഏഴ് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ ദമ്പതികൾ പണം പിൻവലിക്കാനായി ബാങ്കിലെത്തി. വലിയ തുക പിൻവലിക്കുന്നതിന്റെ കാരണം ബാങ്ക് ജീവനക്കാർ തിരക്കിയപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. വിവരം പുറത്തായതോടെ തട്ടിപ്പ് സംഘം ദമ്പതികളെ പിന്നീട് ബന്ധപ്പെട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കുകയാണെന്നും സൈബർ പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































