തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നതായി പോലീസ് കണ്ടെത്തി. സ്വർണവ്യാപാരി നന്ദകുമാറിന്റെ കൈയിൽ നിന്ന് സ്വർണം കവർന്ന സംഘം സംഭവദിവസം വൈകിട്ട് ഏഴര മുതൽ നഗരത്തിലുണ്ടായിരുന്നുവെന്ന നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവർ ബൈക്കിൽ രാത്രി ഏഴരയോടെ കിള്ളിപ്പാലം ജംക്ഷനിൽ എത്തിയിരുന്നു. തുടർന്ന് രാത്രി ഒൻപത് മണിയോടെ ജ്വല്ലറിക്ക് സമീപമുള്ള മരക്കട റോഡിൽ പ്രവേശിച്ച സംഘം ഈ പാതയിലൂടെ പലതവണ സഞ്ചരിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏകദേശം ഒരു മണിക്കൂറോളം പ്രദേശം നിരീക്ഷിച്ച് പരിസരത്തുതന്നെ നിലയുറപ്പിച്ച സംഘം, നന്ദകുമാർ കടപൂട്ടി പുറത്തിറങ്ങിയതിന് പിന്നാലെ പിന്തുടരുകയായിരുന്നു. മൂന്ന് പേരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൃത്യത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരിൽ നിന്നടക്കം പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ ഏജന്റുമാരുടെ സഹായികളെയും അന്വേഷണ സംഘം സംശയത്തിന്റെ നിഴലിലാണ് നിർത്തിയിരിക്കുന്നത്.
മോഷണത്തിന് ഉപയോഗിച്ച ബൈക്കിന്റെ നമ്പർ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, നഗരത്തിൽ അപൂർവമായി മാത്രമുള്ള പുതിയ മോഡൽ ബൈക്കാണ് പ്രതികൾ ഉപയോഗിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ പിടികൂടാനാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































