കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴു പേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പോലീസ് പിടികൂടി. എടക്കാട്, ചക്കരക്കൽ സ്റ്റേഷനുകളിലെ പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. കണ്ണൂർ ചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലുമായി നടത്തിയ റെയ്ഡിൽ 17.9 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂടാതെ എറണാകുളം വൈറ്റില സ്വദേശിനി എം. ഐശ്വര്യ, കണ്ണൂർ ഇരിവേരി സ്വദേശി കെ.കെ. സഹീദ്, കാടാച്ചിറ സ്വദേശി എ.കെ. ഷമീൽ, ഏഴര സ്വദേശി ടി.പി. ഷിഫാദ്, മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.പി. സഞ്ജീത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ലഹരിമരുന്ന് തൂക്കാനുപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഗ്ലാസ് കുഴലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, കൊച്ചിയിൽ എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി ബാർ ഗായകൻ പോലീസ് പിടിയിലായി. പനമ്പിള്ളി നഗർ സ്വദേശി സിജോ സെബാസ്റ്റ്യനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 12 എൽ.എസ്.ഡി. സ്റ്റാമ്പുകൾ പിടികൂടിയിട്ടുണ്ട്. ബാറുകൾ കേന്ദ്രീകരിച്ച് സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന സിജോയെ അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. മ്യൂസിക് കംപോസിങ്ങിനെന്ന വ്യാജേനയാണ് ഇയാൾ ഇവിടെ വീട് വാടകയ്ക്ക് എടുത്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































