പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുൻഗണന നൽകുമെന്ന് മന്ത്രി എ.പി. അനിൽകുമാർ; 'പുതുയുഗ കേരളം' വികസന മാതൃകയ്ക്ക് രൂപം നൽകാൻ ആശയരൂപീകരണ യോഗം

പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുൻഗണന നൽകുമെന്ന് മന്ത്രി എ.പി. അനിൽകുമാർ; 'പുതുയുഗ കേരളം' വികസന മാതൃകയ്ക്ക് രൂപം നൽകാൻ ആശയരൂപീകരണ യോഗം
പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുൻഗണന നൽകുമെന്ന് മന്ത്രി എ.പി. അനിൽകുമാർ; 'പുതുയുഗ കേരളം' വികസന മാതൃകയ്ക്ക് രൂപം നൽകാൻ ആശയരൂപീകരണ യോഗം
Share  
എഴുത്ത്

News desk

2026 Nov 14, 09:17 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് പാളയം ഹോട്ടൽ കിംഗ് ഫോർട്ടിൽ സംഘടിപ്പിച്ച ആശയരൂപീകരണ യോഗം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലാതല യോഗങ്ങളിലൂടെ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശയങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടായിരിക്കും പദ്ധതി രൂപീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ ഈ രീതി ഉപേക്ഷിച്ചപ്പോഴും, കാർഷിക വിപ്ലവത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വ്യാവസായിക വളർച്ചയ്ക്കും അടിത്തറയിട്ട പഞ്ചവത്സര ആസൂത്രണ രീതി മുന്നോട്ട് കൊണ്ടുപോകാനാണ് കേരളം തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


​സാമ്പത്തിക വളർച്ച, സാമൂഹിക നീതി, സാങ്കേതിക പുരോഗതി, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം എന്നിവ സമന്വയിപ്പിച്ച് ‘പുതുയുഗ കേരളം’ വികസന മാതൃകയ്ക്ക് രൂപം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലെ ആഗോള സാഹചര്യത്തിൽ വിദേശ വരുമാനത്തെയും സർക്കാർ ജോലികളെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചെറുകിട-വൻകിട സംരംഭങ്ങൾ തുടങ്ങുന്നതിനും പദ്ധതിയിൽ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്നും അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദന രംഗത്തുള്ള കുറവ് പരിഹരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പഞ്ചായത്തുകൾക്കുള്ള വിഹിതം ബജറ്റിന്റെ ഭാഗമായി തന്നെ നീക്കിവയ്ക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും, അനുവദിക്കുന്ന തുക സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലേക്ക് നീട്ടിവയ്ക്കാതെ സമയബന്ധിതമായി പൂർണമായും ചെലവഴിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചടങ്ങിൽ ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തി. മേയർ ഒ. സദാശിവൻ, എം.കെ. രാഘവൻ എം.പി., ഷാഫി പറമ്പിൽ എം.പി. എന്നിവർ പങ്കെടുത്തു.


​യോഗത്തിൽ കോഴിക്കോട് ജില്ലയുടെയും മലബാർ മേഖലയുടെയും സമഗ്ര വികസനത്തിനായി നിരവധി നൂതന ആശയങ്ങളും ഉയർന്നുവന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള, കൊച്ചി-മുസിരിസ് ബിനാലെ എന്നിവയ്ക്ക് സമാനമായി മലബാറിന്റെ ഇന്തോ-അറബിക് സാംസ്കാരിക പൈതൃകവും രുചിവൈവിധ്യവും കോർത്തിണക്കി ഗസൽ ഫെസ്റ്റിവൽ പോലുള്ള സാംസ്കാരിക മേളകൾ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അംഗീകൃത 27 തണ്ണീർത്തടങ്ങളിൽ ഒന്നായ സരോവരത്തെ കയ്യേറ്റങ്ങളിൽ നിന്നും അനധികൃത നിർമാണങ്ങളിൽ നിന്നും സംരക്ഷിച്ച് ജൈവ ആവാസവ്യവസ്ഥയായി നിലനിർത്തണമെന്നും നിർദ്ദേശമുണ്ടായി. ബീച്ചുകൾ ദത്തെടുത്ത് പരസ്യവരുമാനത്തിലൂടെയും ഡെപ്പോസിറ്റ് റീഫണ്ട് സംവിധാനത്തിലൂടെയും മാലിന്യമുക്തമാക്കാൻ സംരംഭകർ സന്നദ്ധത അറിയിച്ചു.


​അതിവേഗ റെയിൽപാത, കോഴിക്കോട്-വയനാട് അതിവേഗ റെയിൽ ഇടനാഴി, ബേപ്പൂർ തുറമുഖ വികസനം, കരിപ്പൂർ വിമാനത്താവള വികസനം, വിമാനത്താവള കണക്റ്റിവിറ്റി വർധിപ്പിക്കൽ എന്നിവയ്ക്ക് പദ്ധതിയിൽ മുൻഗണന നൽകണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ ആവശ്യപ്പെട്ടു. കൂടാതെ, ക്ഷീരകർഷക മേഖലയിൽ ഗുണമേന്മയുള്ള ബീജം ലഭ്യമാക്കുന്നതിനും മികച്ച ഇനം കന്നുകാലികളുടെ പ്രജനനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണമെന്നും, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി ഉത്പാദിപ്പിക്കുന്ന ഓരോ ലിറ്റർ പാലിനും ഒന്നോ രണ്ടോ രൂപ വീതം ഇൻസെന്റീവ് നൽകുന്നത് പരിഗണിക്കണമെന്നും ചർച്ചയിൽ പ്രധാന നിർദ്ദേശങ്ങളായി ഉയർന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur