കോഴിക്കോട്: കൊടുവള്ളിക്കടുത്ത് നെല്ലാങ്കണ്ടിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അമിതമായി എംഡിഎംഎ ഉപയോഗിച്ച് വാഹനമോടിച്ച യുവാവിന്റെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































