കോഴിക്കോട്: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഓരോ വർഷവും വർധിക്കുമ്പോഴും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ഏറ്റവും ചെറിയ വിഭാഗമായ അതിസമ്പന്നർക്ക് മാത്രമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ 'വ്യാപാരമന്ദിരം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിസമ്പന്നർ ബാങ്ക് വായ്പയെടുത്താൽ കൃത്യമായി തിരിച്ചടയ്ക്കാറില്ലെന്നും പിന്നീട് സർക്കാർ അത് എഴുതിത്തള്ളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഏത് പ്രതിസന്ധി ഘട്ടം വന്നാലും സാധാരണക്കാരുടെ വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ വർഷവും 6.30 കോടി ആളുകളാണ് രാജ്യത്ത് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുന്നത്. അതിദരിദ്രരുടെ എണ്ണം നിരന്തരം പെരുകിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള ഘട്ടം രാജ്യം പിന്നിട്ടുകഴിഞ്ഞുവെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു. പി.കെ. ഗിരീഷ് മെമ്മോറിയൽ ഹാൾ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വ്യാപാരി മിത്ര മരണാനന്തര സഹായവിതരണം വി.കെ. ഫൈസൽ ബാബു എം.എൽ.എ.യും, പി.കെ. ഗിരീഷിന്റെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയയും നിർവഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ. ജില്ലാ സെക്രട്ടറി പി. ഗവാസ്, ആർ.ജെ.ഡി. നേതാവ് സലീം മടവൂർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽഗഫൂർ, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി വരുൺ ഭാസ്കർ, അബ്ദുൽ ഗഫൂർ രാജധാനി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































