വിലങ്ങാട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ട് ഒരാഴ്ച; ലക്ഷങ്ങളുടെ കൃഷിനാശം, ഭീതിയോടെ മലയോര ജനത

വിലങ്ങാട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ട് ഒരാഴ്ച; ലക്ഷങ്ങളുടെ കൃഷിനാശം, ഭീതിയോടെ മലയോര ജനത
വിലങ്ങാട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ട് ഒരാഴ്ച; ലക്ഷങ്ങളുടെ കൃഷിനാശം, ഭീതിയോടെ മലയോര ജനത
Share  
എഴുത്ത്

News desk

2026 Nov 14, 09:13 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വിലങ്ങാട്: പകൽവെളിച്ചത്തിൽ പോലും പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയിലാണ് വിലങ്ങാട്ടെ മലയോര ജനത. എപ്പോൾ വേണമെങ്കിലും കാട്ടാനയോ കാട്ടുപോത്തോ മുന്നിൽ പ്രത്യക്ഷപ്പെടാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ് വനത്തിൽനിന്ന് എത്തിയതെന്ന് കരുതുന്ന ഏഴോളം കാട്ടാനക്കൂട്ടങ്ങളാണ് വിലങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച് കൃഷിയിടങ്ങൾ നശിപ്പിക്കുന്നത്.


​വാണിമേൽ, വളയം പഞ്ചായത്തുകളുടെ മലയോര മേഖലകളായ ചിറ്റാരി, മലയങ്ങാട്, മാടാഞ്ചേരി, വാളൂക്ക്, ആയോട്, കുറ്റല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചത്. കാവൂർ മൊയ്‌തു ഹാജി, ഇഞ്ചിക്കൽ വിൽസൺ, ജോസ് കൊച്ചുപുരക്കൽ, ബാബു എളൂക്കുന്നേൽ, കുട്ടിച്ചൻ എളൂക്കുന്നേൽ, ജിന്റോ പുത്തൻപുര എന്നിവരുടെ കൃഷിയിടങ്ങളിലെ റബ്ബർ, തെങ്ങ്, കവുങ്ങ്, കൊക്കോ, കുരുമുളക് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. കാട്ടാനക്കൂട്ടത്തിന് പുറമെ കാട്ടുപോത്തും കാട്ടുപന്നിയും മുള്ളൻപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങുന്നത് നാട്ടുകാരുടെ സ്വൈരജീവിതം തകർത്തിരിക്കുകയാണ്.


​രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും അതിരാവിലെ റബ്ബർ വെട്ടാനും മറ്റ് ജോലികൾക്കുമായി ഇറങ്ങുന്ന തൊഴിലാളികളും കടുത്ത ഭീതിയിലാണ് യാത്ര ചെയ്യുന്നത്. കൂട്ടമായി എത്തുന്ന ആനകൾക്കിടയിൽ അകപ്പെട്ടാൽ ജീവൻ തന്നെ അപകടത്തിലാകുമെന്ന ആശങ്ക ഇവർക്കുണ്ട്. വന്യമൃഗശല്യം രൂക്ഷമായതോടെ പല കർഷകരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ സ്വകാര്യ ഭൂമികൾ കാടുമൂടുകയും, ആ പ്രദേശങ്ങൾ വന്യമൃഗങ്ങളുടെ താവളമായി മാറുകയും ചെയ്യുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കൃഷി ചെയ്താൽ നഷ്ടവും ചെയ്തില്ലെങ്കിൽ ഭൂമി കാടുമൂടുന്നതുമായ ഇരട്ട പ്രതിസന്ധിയിലാണ് കർഷകർ.


​അതേസമയം, ആനക്കൂട്ടങ്ങളെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രാപകൽ ഭേദമില്ലാതെ പരിശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സുരക്ഷാ സംവിധാനങ്ങളുടെ പരിമിതിയും വലിയ വെല്ലുവിളിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ പടക്കവും ടോർച്ചും വടിയും മാത്രമാണ് വനപാലകർക്ക് ആശ്രയമായുള്ളത്. വിലങ്ങാട് സെക്ഷൻ ഓഫീസിൽ പുരുഷ ഉദ്യോഗസ്ഥരുടെ ഉൾപ്പെടെയുള്ള കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. കൂടുതൽ വനപാലകരെ നിയമിക്കുക, രാത്രികാല നിരീക്ഷണം ശക്തമാക്കുക, ആനക്കൂട്ടങ്ങളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur