ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പുതുമോടിയിലേക്ക്; കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പുതുമോടിയിലേക്ക്; കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം
ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പുതുമോടിയിലേക്ക്; കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം
Share  
എഴുത്ത്

News desk

2026 Nov 14, 09:10 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സ്റ്റേഷൻ കെട്ടിടത്തിലേക്കുള്ള പ്രവേശന മാർഗം പുതുക്കിപ്പണിയുന്നതോടൊപ്പം, യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാനും ഇറങ്ങാനുമുള്ള സൗകര്യത്തിനായി പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രങ്ങൾ, സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ എൽ.ഇ.ഡി. ലൈറ്റുകൾ, സി.സി.ടി.വി. ക്യാമറകൾ എന്നിവയും സ്ഥാപിക്കും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ കവാടവും ടിക്കറ്റ് കൗണ്ടർ പരിസരവും നവീകരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെ കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടന്നതിനെത്തുടർന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും സ്റ്റേഷൻ കെട്ടിടത്തിന്റെ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് വേഗതയേറിയത്.


​കേരളത്തിൽ ദേശീയപാതയോട് ഏറ്റവും തൊട്ടുകിടക്കുന്ന ഏക റെയിൽവേ സ്റ്റേഷനാണ് ചേമഞ്ചേരി. അതിനാൽ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ദേശീയപാത വഴി എളുപ്പത്തിൽ എത്തിച്ചേരാൻ സ്റ്റേഷൻ വികസിപ്പിക്കുന്നതിലൂടെ സാധിക്കും. നിലവിൽ നാല് പാസഞ്ചർ വണ്ടികൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. രാവിലെ ഏഴിനുള്ള ഷൊർണൂർ-കണ്ണൂർ മെമു, ഉച്ചയ്ക്ക് 2.30-നുള്ള കോഴിക്കോട്-കണ്ണൂർ പാസഞ്ചർ, വൈകീട്ട് 4.40-നുള്ള കണ്ണൂർ-ഷൊർണൂർ പാസഞ്ചർ, 6.50-നുള്ള കണ്ണൂർ-ഷൊർണൂർ മെമു എന്നിവയാണവ. എന്നാൽ, കോവിഡിന് മുൻപ് നിർത്തിയിരുന്ന നാല് പ്രധാന വണ്ടികൾക്ക് ഇപ്പോൾ ഇവിടെ സ്റ്റോപ്പില്ല. രാവിലെ 7.15-നുള്ള കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ, 8.50-നുള്ള കണ്ണൂർ-കോഴിക്കോട് പാസഞ്ചർ, 10.20-നുള്ള തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ, വൈകീട്ട് 7.10-നുള്ള കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ എന്നിവയ്ക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.


​പുതുതായി നിർമിച്ച ആറുവരി ദേശീയപാതയിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനം സുഗമമാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇവിടെ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും നടപടിയായിട്ടില്ല. കനത്ത മഴ പെയ്താൽ സ്റ്റേഷന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റുള്ള വിനോദസഞ്ചാര കേന്ദ്രമായ കാപ്പാടിന് തൊട്ടടുത്തുള്ള സ്റ്റേഷനാണിത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സമരസേനാനികൾ തീയിട്ട ചരിത്രപ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷൻ കൂടിയാണ് ചേമഞ്ചേരി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur