മലപ്പുറം: വാഹനത്തിന്റെ പിഴ അടയ്ക്കാനായി ഫോണിൽ ലഭിച്ച സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയിലാണ് വൻ ഓൺലൈൻ തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പിനിരയായ ഒരാളിൽ നിന്ന് മാത്രം മൂന്നു ലക്ഷത്തി എൺപത്തിയൊമ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്.
മൊബൈൽ ഫോണിൽ വന്ന സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ 'പരിവാഹനി'ലേക്കാണ് പ്രവേശിച്ചത്. എന്നാൽ ഇതിന് പിന്നാലെ പല തവണകളായി ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങൾ നഷ്ടപ്പെടുകയായിരുന്നു. തട്ടിപ്പുകാർ നിർമിച്ച പരിവാഹന്റെ വ്യാജ വെബ്സൈറ്റിലേക്കാണോ ഉപയോക്താക്കൾ എത്തിയതെന്നാണ് അന്വേഷണ സംഘം പ്രധാനമായും സംശയിക്കുന്നത്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































