എൽ.പി.എസ്.ടി. സമരം: ഉദ്യോഗാർത്ഥി വളർമതി വീണ്ടും ആശുപത്രിയിൽ; ആരോഗ്യനില മോശമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി

എൽ.പി.എസ്.ടി. സമരം: ഉദ്യോഗാർത്ഥി വളർമതി വീണ്ടും ആശുപത്രിയിൽ; ആരോഗ്യനില മോശമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി
എൽ.പി.എസ്.ടി. സമരം: ഉദ്യോഗാർത്ഥി വളർമതി വീണ്ടും ആശുപത്രിയിൽ; ആരോഗ്യനില മോശമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി
Share  
എഴുത്ത്

News desk

2026 Nov 13, 08:48 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി.) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർത്ഥി വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ വളർമതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐ.സി.യു.) മാറ്റിയിരിക്കുകയാണ്. പോലീസ് ഇടപെടലില്ലാതെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.


​അതിനിടെ, എൽ.പി.എസ്.ടി. സമരവുമായി ബന്ധപ്പെട്ട് പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി. സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് അഴിച്ചുമാറ്റിയ പന്തൽ മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വീണ്ടും കെട്ടുകയായിരുന്നു. കൂടാതെ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


​സമരം 129-ാം ദിവസത്തിലേക്ക് കടന്ന കഴിഞ്ഞ രാത്രിയിലാണ് പോലീസെത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. അന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. പോലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കാൻ ശ്രമിച്ചെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.


​അതേസമയം, സുപ്രീം കോടതി വിധി പ്രകാരമാണ് നടപടിയെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. കാൽനടയാത്രക്കാരുടെ അവകാശം നിഷേധിച്ച് കെട്ടിയ സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്ന സാഹചര്യത്തിൽ നിരവധി തവണ നോട്ടീസ് നൽകിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വളർമതി നേരത്തെ പ്രതികരിച്ചിരുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur