തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്നു. തിരുവനന്തപുരം ചാലയിലെ സഭാവതി കോവിൽ റോഡിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള 'വൈഷ്ണവി ജ്വല്ലറി'യിലെ സ്വർണമാണ് നഷ്ടപ്പെട്ടത്.
രാത്രി കട പൂട്ടിയ ശേഷം സ്വർണം അടങ്ങിയ ബാഗുമായി വീട്ടിലേക്ക് പോകാനായി ഇറങ്ങവെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഉടമയിൽ നിന്ന് ബാഗ് പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ അക്രമികൾ സ്വർണവുമായി അതിവേഗം രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോൾ വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































