കൊച്ചി: മൊബൈൽ ഫോൺ അപ്‌ഡേഷനിലായിരുന്ന സമയത്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. പറവൂർ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യൻ ബാങ്ക് പറവൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 98,666 രൂപ നഷ്ടപ്പെട്ടത്. സംഭവത്തിൽ ഉടമ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒൻപതാം തീയതി വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോണിൽ ഫേസ്ബുക്ക് ഉപയോഗിച്ച ശേഷം ബാക്ക് നൽകിയപ്പോൾ ഫോൺ ഓട്ടോമാറ്റിക്കായി അപ്‌ഡേഷനിലേക്ക് പോവുകയായിരുന്നു. അപ്‌ഡേഷൻ 91 ശതമാനത്തിലെത്തിയപ്പോൾ ഫോൺ ഹാങ്ങാവുകയും ഏകദേശം അരമണിക്കൂറിന് ശേഷമാണ് സാധാരണ നിലയിലാവുകയും ചെയ്തത്.
തുടർന്ന് രാത്രി ഏഴ് മണിയോടെ ഫോൺ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്. പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങളൊന്നും ഫോണിൽ ലഭിച്ചിരുന്നില്ല. ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് എടിഎം കാർഡും അക്കൗണ്ടിലെ തുടർ ഇടപാടുകളും ബ്ലോക്ക് ചെയ്തു. സൈബർ സെൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തെലങ്കാനയിലെ യുടിഐ ബാങ്കിലുള്ള ദിവ്യ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































