പഴയ തുറമുഖ പ്രതാപം വീണ്ടെടുക്കാൻ വടകര; ചുങ്കം കടപ്പുറത്തെ 'മിഷൻ സമുദ്ര'യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു

പഴയ തുറമുഖ പ്രതാപം വീണ്ടെടുക്കാൻ വടകര; ചുങ്കം കടപ്പുറത്തെ 'മിഷൻ സമുദ്ര'യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
പഴയ തുറമുഖ പ്രതാപം വീണ്ടെടുക്കാൻ വടകര; ചുങ്കം കടപ്പുറത്തെ 'മിഷൻ സമുദ്ര'യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
Share  
എഴുത്ത്

News desk

2026 Nov 13, 08:41 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: വടകര താഴെ അങ്ങാടി ചുങ്കം കടപ്പുറത്തെ സംസ്ഥാന സർക്കാരിൻ്റെ 'മിഷൻ സമുദ്ര' പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. തീരമേഖലയുടെ സമഗ്ര വികസനത്തിനും സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം ലജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിട്ട് കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഒരുകാലത്ത് വടകരയുടെ പ്രധാന തുറമുഖ കേന്ദ്രമായിരുന്ന ചുങ്കം കടപ്പുറം ഈ പദ്ധതിക്ക് തികച്ചും അനുയോജ്യമാണെന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്.


​മലബാറിൻ്റെ ചരക്കുവ്യാപാരത്തിൽ ഏറെ പ്രാധാന്യമുണ്ടായിരുന്ന കേന്ദ്രമായിരുന്നു ചുങ്കം കടപ്പുറം ഉൾപ്പെടുന്ന താഴെ അങ്ങാടി. കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ മലഞ്ചരക്കുകൾ, കൊപ്ര, വെളിച്ചെണ്ണ, ചകിരി, കാപ്പിക്കുരു, വയനാട്ടിൽനിന്ന് എത്തിച്ചിരുന്ന തേക്ക്, ഈട്ടി തുടങ്ങിയ വിലപിടിപ്പുള്ള തടികൾ എന്നിവയെല്ലാം ഇവിടെനിന്ന് ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടുമുതൽ വടകര തുറമുഖം സജീവമായിരുന്നെന്നാണ് ചരിത്രം. പതിനെട്ടാം നൂറ്റാണ്ടിൽ കച്ചവടം കൂടുതൽ ശക്തിപ്പെട്ടു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വടകര സന്ദർശിക്കുകയും തുറമുഖത്തിൻ്റെ പ്രത്യേകതകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വർഷം രണ്ടുലക്ഷത്തോളം ടൺ ചരക്ക് ഇവിടെ കൈകാര്യം ചെയ്തിരുന്നതായും തുറന്ന കടൽ സ്ഥിതിചെയ്യുന്ന തിരക്കേറിയ കച്ചവടകേന്ദ്രമായിരുന്നു ഇവിടമെന്നും വില്യം ലോഗൻ്റെ മലബാർ മാന്വലിലും പരാമർശിക്കുന്നുണ്ട്.


​ബ്രിട്ടീഷുകാരുടെ കാലത്തും സ്വാതന്ത്ര്യാനന്തരവും ഉത്തരേന്ത്യയിൽനിന്നുള്ള സേട്ടുമാർ വടകരയിൽ കച്ചവടത്തിനായി എത്തിയിരുന്നു. പഴയ കച്ചവടസംസ്കൃതിയുടെ പ്രതീകമായ പാണ്ടികശാലകൾ ഇപ്പോഴും താഴെ അങ്ങാടിയിൽ കാണാൻ സാധിക്കും. എന്നാൽ, കടൽ വഴിയുള്ള ചരക്കുനീക്കം കുറയുകയും ലോറി സർവീസുകൾ വ്യാപകമാവുകയും ചെയ്തതോടെയാണ് വടകര തുറമുഖത്തിൻ്റെ പ്രതാപം അസ്തമിച്ചത്. ഇവിടെ കടൽപ്പാലം നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. കടലേറ്റത്തിൽ പാലത്തിൻ്റെ ഭൂരിഭാഗവും തകരുകയും വലിയതോതിൽ തീരശോഷണം സംഭവിക്കുകയും ചെയ്തു. ചരിത്രപരമായി പാണ്ടികശാലകളും പള്ളികളും പുരാവസ്തു വിപണനകേന്ദ്രങ്ങളും നിറഞ്ഞ താഴെ അങ്ങാടിയും കടൽപ്പാലത്തിൻ്റെ അവശിഷ്ടങ്ങളും ഇന്നും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

അതിനാൽ, ചുങ്കം കടപ്പുറത്തെ മിഷൻ സമുദ്രയിൽ ഉൾപ്പെടുത്തിയാൽ അത് പ്രദേശത്തെ ടൂറിസം മേഖലയ്ക്കും വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


​അതേസമയം, ചുങ്കം കടപ്പുറത്തെ മിഷൻ സമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ്.-ആർ.എം.പി.ഐ. കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു. വടകര എം.പി., എം.എൽ.എ. എന്നിവർ മുഖേന ഈ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എം. ഫൈസൽ അധ്യക്ഷനായ യോഗത്തിൽ വി.വി. നിസാബി പ്രമേയം അവതരിപ്പിക്കുകയും സി.കെ. ശ്രീജിന പിന്താങ്ങുകയും ചെയ്തു. എം.പി. ഗംഗാധരൻ, ശരണ്യ വാഴയിൽ, ബിജുൽ ആയാടത്തിൽ, സുനിൽകുമാർ, യു. അജിനാസ്, സി.കെ. സജീർ, കെ.കെ. ദിൽഷാന, ടി. റജീന, നുസ്‌റത്ത്, ദിനേശൻ, സഫീറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur