കോഴിക്കോട്: തൻ്റെ കാമുകിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. പുതിയകടവ് പള്ളിത്താഴം സി.വി. സർഫാസിനെയാണ് (21) എലത്തൂർ അക്കരയ്ക്കകത്ത് മുഹമ്മദ് സൈഫ് (22) കുത്തിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി ആറരയോടെ തോപ്പയിൽ ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ സർഫാസിന്റെ തലയ്ക്ക് മുൻവശത്തും ഇടതുകൈയ്ക്കും ഇടതു തോൾഭാഗത്തും പരിക്കേറ്റിട്ടുണ്ട്. എങ്കിലും പരിക്കുകൾ ആഴത്തിലുള്ളതല്ല.
പെൺകുട്ടി കുറച്ചുകാലമായി പ്രതിയുമായി അകൽച്ചയിലായതാണ് സംശയം വർധിക്കാൻ കാരണം. സുഹൃത്തായ സർഫാസിന് പെൺകുട്ടി സന്ദേശമയക്കുന്നുണ്ടെന്നും പ്രതി സംശയിച്ചിരുന്നു. ഇതേത്തുടർന്ന് എലത്തൂരിൽനിന്ന് സർഫാസിനെ ലക്ഷ്യമാക്കി തോപ്പയിൽ എത്തിയ പ്രതി, വാക്തർക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ സർഫാസിനെ ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദ് സൈഫിനെ തോപ്പയിൽ ഭാഗത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹാർബറിൽ മത്സ്യത്തൊഴിലാളിയാണ് പരിക്കേറ്റ സർഫാസ്. പ്രതി ലഹരിയുപയോഗിക്കാറുണ്ടെന്നും എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്ക് ഒന്നിലധികം കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിന് സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിഷ, സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, ഹോംഗാർഡ് സഞ്ജു എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































