തിരുവനന്തപുരം : രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ഉപദ്രവിച്ച കേസിൽ വയോധികന് കഠിനതടവും പിഴയും. അരുവിക്കര വട്ടക്കുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരനെ (73)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് 14 വർഷം കഠിനതടവിനും 40,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണം. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിൽ ലോട്ടറിക്കട നടത്തിയിരുന്ന പ്രതി കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി വാതിലടച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് പുറത്തേക്ക് വിട്ടു. ഭയന്നുവിറച്ച് സ്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
അന്നത്തെ അരുവിക്കര പോലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണവേളയിൽ 19 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































