വിജിലൻസ് അനുമതി; ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽനിന്നുതന്നെ വാങ്ങാൻ ദേവസ്വം ബോർഡ്

വിജിലൻസ് അനുമതി; ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽനിന്നുതന്നെ വാങ്ങാൻ ദേവസ്വം ബോർഡ്
വിജിലൻസ് അനുമതി; ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽനിന്നുതന്നെ വാങ്ങാൻ ദേവസ്വം ബോർഡ്
Share  
എഴുത്ത്

News desk

2026 Nov 12, 12:17 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽനിന്നുതന്നെ വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിജിലൻസിന്റെ അനുമതി ലഭിച്ചതോടെയാണ് മിൽമയും ബോർഡും തമ്മിൽ ധാരണയിലെത്തിയത്. കരാർ പ്രകാരം അടിയന്തരമായി ആവശ്യപ്പെട്ട പതിനായിരം ലിറ്ററിൽ അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്നുതന്നെ ശബരിമലയിലേക്ക് അയക്കും. മുൻവർഷം നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ മിൽമ സ്വന്തം വാഹനത്തിൽ തന്നെയാണ് നെയ്യ് പമ്പയിലെത്തിക്കുന്നത്.


​മിൽമയെ ഒഴിവാക്കി നേരത്തേ ദേവസ്വം ബോർഡ് റീ-ടെൻഡർ വിളിച്ചിരുന്നെങ്കിലും മുൻപ് നെയ്യ് ക്രമക്കേടിൽ ആരോപണവിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ് പങ്കെടുത്തത്. ഇതോടെ ആ ടെൻഡർ റദ്ദാക്കുകയും പിന്നീട് വിളിച്ച ടെൻഡറിൽ മറ്റാരും പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ബോർഡ് വീണ്ടും മിൽമയെ ആശ്രയിക്കാൻ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയടക്കം കർശനമായ ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നെയ്യ് കൈമാറുന്നത്.


​ആകെ അമ്പതിനായിരം ലിറ്റർ നെയ്യാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ഭക്തർ കൊണ്ടുവരുന്ന നെയ്യ് തികയുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ബാക്കി അളവിനുള്ള കരാറിലേർപ്പെടുക. ലിറ്ററിന് 660 രൂപ നിരക്കിലാണ് മിൽമ നെയ്യ് നൽകുന്നത്. അതേസമയം, മുൻപ് മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്തെത്തിച്ചെന്ന കേസിൽ രണ്ടുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടിൽ പങ്കുണ്ടെന്ന് കരുതുന്ന ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur