തിരുവനന്തപുരം : അരിവിലയ്ക്ക് പിന്നാലെ സവാളയുടെയും ചെറിയ ഉള്ളിയുടെയും വില സംസ്ഥാനത്ത് കുതിച്ചുയരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളംതെറ്റിക്കുന്നു. ഒരു മാസം മുൻപ് കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയുടെ വില ഇരട്ടിയായി 60 രൂപയിലെത്തി. ചെറിയ ഉള്ളിയുടെ വിലയാകട്ടെ കിലോയ്ക്ക് 160 രൂപയായി കുതിച്ചുയർന്നു. നിത്യോപയോഗ സാധനങ്ങളുടെ ഈ വിലക്കയറ്റം കുടുംബങ്ങൾക്കൊപ്പം ഹോട്ടൽ മേഖലയുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്.
ദൈനംദിന പാചകത്തിൽ ഒഴിവാക്കാനാകാത്ത ചേരുവകളുടെ വില അനിയന്ത്രിതമായി ഉയരുന്നതോടെ വീടുകളിലും ഹോട്ടലുകളിലും ഉള്ളിയുടെ ഉപയോഗം കുറയ്ക്കേണ്ട സാഹചര്യമാണുള്ളത്. വിലവർധനവ് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് ഹോട്ടൽ ഉടമകളും വ്യക്തമാക്കുന്നു.
ഓണത്തിന് ശേഷം സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ മൊത്തവിപണിയിൽ കിലോയ്ക്ക് 50 രൂപയുള്ള സവാള ചില്ലറ വിപണിയിലെത്തുമ്പോൾ 60 രൂപയാകുന്നു. ചെറിയ ഉള്ളിയുടെ കാര്യത്തിലും മൊത്തവിലയും ചില്ലറവിലയും തമ്മിൽ കിലോയ്ക്ക് പത്തുരൂപയുടെ വ്യത്യാസമുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നുള്ള സവാളയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിപണിയിൽ വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































