കോഴിക്കോട് : നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെയും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് വാഹനങ്ങളുടെ വിവരശേഖരണം ആരംഭിച്ചു. സിറ്റി പരിധിയിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്‌സി കാറുകൾ എന്നിവയുടെ സമ്പൂർണ്ണ വിവരങ്ങളാണ് പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴി ഓൺലൈനായി ശേഖരിക്കുന്നത്. നവംബർ 25-ന് മുൻപായി മുഴുവൻ വാഹന ഉടമകളും വിവരങ്ങൾ സമർപ്പിക്കണമെന്ന് സിറ്റി പോലീസ് നിർദേശിച്ചു.
വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, പെർമിറ്റ് വിവരങ്ങൾ, ആർ.സി. ഉടമയുടെ പേരും ഫോൺ നമ്പറും, ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പേര്, ലൈസൻസ്, തിരിച്ചറിയൽ രേഖ എന്നിവയുടെ വിശദാംശങ്ങളാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഉടമകളെയും ജീവനക്കാരെയും വേഗത്തിൽ ബന്ധപ്പെടുന്നതിനും സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമാണ് ഈ നടപടി.
ഗൂഗിൾ ഫോമിന്റെ ലിങ്കുകൾ നവംബർ 10 മുതൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ എന്നിവ വഴിയും സിറ്റി പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. ലിങ്ക് ലഭിക്കുന്നതിനും മറ്റ് സംശയങ്ങൾക്കുമായി 0495 2721017, 9497975656 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നഗരത്തിൽ പകലും രാത്രിയും ഒരുപോലെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കുന്നതിനായി സിറ്റി പോലീസ് കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ വിവരശേഖരണവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































