കല്ലുമ്മക്കായക്കൃഷിക്ക് തുടക്കമായി; വിത്ത് ക്ഷാമവും വിലക്കയറ്റവും കർഷകരെ ആശങ്കയിലാക്കുന്നു

കല്ലുമ്മക്കായക്കൃഷിക്ക് തുടക്കമായി; വിത്ത് ക്ഷാമവും വിലക്കയറ്റവും കർഷകരെ ആശങ്കയിലാക്കുന്നു
കല്ലുമ്മക്കായക്കൃഷിക്ക് തുടക്കമായി; വിത്ത് ക്ഷാമവും വിലക്കയറ്റവും കർഷകരെ ആശങ്കയിലാക്കുന്നു
Share  
എഴുത്ത്

News desk

2026 Nov 12, 09:01 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കടലുണ്ടി : നവംബർ അവസാനത്തോടെ മറ്റൊരു കല്ലുമ്മക്കായക്കൃഷിക്കാലത്തിന് കടലുണ്ടിപ്പുഴയിൽ തുടക്കമാകുമ്പോൾ കർഷകർ കടുത്ത ആശങ്കയിൽ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കടലിൽനിന്ന് തുടർച്ചയായി കെടുനീർ (കറവെള്ള പ്രവാഹം) അടിച്ചുകയറിയുണ്ടായ കൃഷിനാശത്തിന്റെ ആഘാതത്തിൽനിന്ന് കർഷകർ ഇനിയും മുക്തരായിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കടലുണ്ടി റെയിൽപ്പാലത്തിന് സമീപത്തും കോട്ടക്കടവ്, കടലുണ്ടിക്കടവ് മേഖലകളിലും കർഷകർ വിത്തിട്ടുതുടങ്ങി. ഈ മാസാവസാനത്തോടെ കൃഷിമേഖല പൂർണതോതിൽ സജീവമാകും.


​കടലിൽ കല്ലുമ്മക്കായ വിത്തുകൾ പൊടിയുന്നതിന്റെ അളവ് ഇത്തവണ കുറവാണെന്ന വിവരമാണ് കർഷകരുടെ ഉറക്കംകെടുത്തുന്നത്. കടലിന്റെ അടിത്തട്ടിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും തുടരെയുണ്ടായ കറവെള്ള പ്രവാഹവും മത്സ്യങ്ങൾ ചത്തുപൊന്തിയതുമാണ് വിത്തുൽപാദനത്തെ ബാധിച്ചതെന്ന് കർഷകർ പറയുന്നു. സാധാരണഗതിയിൽ ന്യൂനമർദത്തെത്തുടർന്നുള്ള മഴയ്ക്ക് ശേഷമാണ് വിത്തുകൾ കൂടുതലായി പൊടിയുന്നത്. ദീപാവലി സമയത്ത് വിത്തുശേഖരണത്തിന് പോയവരാണ് ഇത്തവണ വിത്ത് കുറവായിരിക്കുമെന്ന സൂചന നൽകിയത്. ഇതോടെ വിത്തുപെട്ടിക്ക് വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 50 കിലോയുടെ ഒരു പെട്ടി വിത്തിന് 2000 മുതൽ 2500 രൂപ വരെയായിരുന്നെങ്കിൽ ഇപ്പോൾത്തന്നെ വില 3500 രൂപയിലെത്തി. സീസൺ സജീവമാകുന്നതോടെ ഇത് 4500 രൂപ വരെ ഉയർന്നേക്കാം.


​മഴ കുറഞ്ഞ സാഹചര്യത്തിലും വിത്ത് ലഭ്യത കുറയുന്നത് കർഷകരെ അലട്ടുന്നുണ്ട്. പെട്ടെന്ന് മഴപെയ്ത് പുഴയിൽ ശുദ്ധജലം നിറഞ്ഞാൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം നഷ്ടപ്പെട്ട് കല്ലുമ്മക്കായകൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരിയിലുണ്ടായ കറവെള്ള പ്രവാഹത്തിലും പിന്നീട് ഈ വർഷം രണ്ടുതവണയുണ്ടായ പ്രതികൂല കാലാവസ്ഥയിലും കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ആഴ്ചകൾക്ക് മുൻപ് അപ്രതീക്ഷിതമായി പെയ്ത മഴയിൽ പുഴയിൽ നല്ലവെള്ളം കയറിയതും കൃഷിക്ക് തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ കല്ലുമ്മക്കായക്കൃഷി ഒരു ഭാഗ്യപരീക്ഷണം പോലെയായി മാറിയെന്നും കൂടുതൽ വിത്തിറക്കി പഴയ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും കർഷകർ വ്യക്തമാക്കുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur