കൊയിലാണ്ടി : കൊല്ലം പന്തലായനി ഭാഗത്ത് ഗതാഗത നിയന്ത്രണമുള്ളതറിയാതെ നന്തി ബൈപ്പാസ് വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു. കൊല്ലം കുന്നോറമല ഭാഗത്താണ് നിലവിൽ റോഡിൽ തടസ്സമുള്ളത്. ഇതുവഴി ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കഷ്ടിച്ച് കടന്നുപോകാൻ സാധിക്കുന്നത്. ഗതാഗതതടസ്സം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ നന്തിയിൽ സ്ഥാപിക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന ദീർഘദൂര യാത്രക്കാരടക്കമുള്ളവർ കൊല്ലത്തെത്തുമ്പോൾ മാത്രമാണ് റോഡ് അടച്ച വിവരം അറിയുന്നത്.
തടസ്സത്തിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് തിരികെ ബൈപ്പാസിലേക്ക് പ്രവേശിക്കണമെങ്കിൽ കുന്നോറമലയിൽനിന്ന് കൊല്ലം റോഡിലെത്തി പന്തലായനി എച്ച്.എസ്.എസ്. വഴി സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ ഈ ഇടറോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുമ്പോൾ വശംകൊടുക്കാൻ പോലും കഴിയാതെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിട്ടുണ്ട്.
കൊല്ലം എസ്.എൻ.ഡി.പി. ഗുരുദേവ കോളേജിന് സമീപം ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിനുള്ള സാമഗ്രികൾ റോഡിൽ ഇറക്കിവെച്ചതും നിർമാണ പ്രവൃത്തികൾ ആരംഭിച്ചതുമാണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ കാരണമായത്. നന്തി ഭാഗത്തുതന്നെ കൃത്യമായ ദിശാബോർഡുകൾ സ്ഥാപിച്ച് യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































