കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സമരം ചെയ്ത വിദ്യാർഥികളെ തുടർച്ചയായി സസ്പെൻഡ് ചെയ്തു നിർത്തിയ നടപടിയിലാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഒരേ സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ നിലനിൽക്കുമോ എന്നും, മൂന്ന് മാസമായി കുട്ടികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയെന്താണ് മാപ്പപേക്ഷയോട് നിലപാടെന്നും കോടതി ചോദിച്ചു.
വിദ്യാർഥികൾ ഇതിനകം തന്നെ വലിയ പ്രയാസങ്ങൾ അനുഭവിച്ചുകഴിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, "ഇനിയും അരിശം തീർന്നില്ലേ" എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ ഉദ്ധരിച്ചാണ് സർവകലാശാലാ നിലപാടിനെ വിമർശിച്ചത്. 60 ദിവസത്തോളം കുട്ടികൾ പുറത്തുനിന്ന സ്ഥിതിക്ക് ഇനിയും എന്താണ് ചെയ്യേണ്ടതെന്നും കോടതി ആരാഞ്ഞു. വിദ്യാർഥികളുടെ പ്രതിഷേധങ്ങളെ പൂർണമായും അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇപ്പോഴത്തെ രാഷ്ട്രീയക്കാർ ചെറുപ്പത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഓർമിപ്പിച്ചു. ഹർജിയിൽ മറ്റന്നാൾ വിശദമായി വാദം കേൾക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































