കൊച്ചി : കൊച്ചിയിലെ ബാർ ഹോട്ടലുകളിലെ ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 12 മണിക്കുശേഷം പ്രവർത്തനം തടഞ്ഞുകൊണ്ട് ഹോട്ടലുകൾക്ക് നൽകിയ പൊലീസ് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ആവശ്യമായ ഫീസ് അടച്ച് പ്രവർത്തിക്കുന്ന ലൈസൻസുള്ള ബാർ ഹോട്ടലുകൾക്ക് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്ന് കോടതി വ്യക്തമാക്കി. റാഡിസൺ ബ്ലൂ ഹോട്ടൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നിയമപരമായ ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാൻ പൊലീസിന് അധികാരമില്ലെന്നും, 15 ദിവസത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോട്ടീസ് നൽകാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡി.ജെ. പാർട്ടികൾ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമപരമായ മാനദണ്ഡങ്ങൾ വേണം. എന്നാൽ, നിയന്ത്രണങ്ങളുടെ പേരിൽ സമയം വെട്ടിച്ചുരുക്കാൻ കഴിയില്ലെങ്കിലും ഹോട്ടലുകളിൽ ശബ്ദമലിനീകരണം ഉണ്ടാകുകയാണെങ്കിൽ പൊലീസിന് നിയമപരമായി ഇടപെടാമെന്നും ഹൈക്കോടതി ഉത്തരവിൽ ഓർമിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































