കോഴിക്കോട് : കനോലി കനാലിനോട് ചേർന്ന് കക്കൂസ് മാലിന്യം തള്ളിയ നാലംഗ സംഘത്തെ കസബ പൊലീസ് പിടികൂടി. മായനാട് സ്വദേശി വൈശാഖ് (32), നല്ലളം സ്വദേശി ഷാഹുൽ ഹമീദ് (30), കല്ലായി സ്വദേശി തൗഫീഖ് (29), ഒളവണ്ണ സ്വദേശി ആബിദ് (37) എന്നിവരാണ് പിടിയിലായത്. മാലിന്യം കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രി 1.30-ഓടെ പൊലീസിന്റെ പട്രോളിംഗിനിടെയാണ് പ്രതികൾ വലയിലായത്. കല്ലത്താൻ കടവ് പുതിയപാലം റോഡിൽ ഇൻഡോ ഇലക്ട്രിക്കൽസിന് എതിർവശമുള്ള ഒഴിഞ്ഞ സ്ഥലത്ത് കനോലി കനാലിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ. റിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുമിത് ചാർൾസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷിനോജ്, അഭയ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































