തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള നീക്കം ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ലെന്നും തുടർ പരിശോധനകൾ നടത്തണമെന്നും സംസ്ഥാന സർക്കാർ നിർദേശം നൽകി. പരിശോധനാ വേളയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യവും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പിളുകൾ ശേഖരിക്കുന്നതിനായി പെസോ (PESO) അംഗീകൃത ബോട്ടിലുകൾ എത്തിച്ചുകഴിഞ്ഞു.
കർണാടകയിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധനകൾ ശക്തമാക്കിയത്. സംസ്ഥാനത്തെ നാല് ജില്ലകളിലെ അഞ്ച് പമ്പുകളിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് ഇതിന് നേതൃത്വം നൽകുന്നത്.
അതേസമയം, ഇ20 പെട്രോൾ വിഷയത്തിൽ ഉയർന്നുവന്ന വിവാദങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉന്നതതല യോഗം ചേർന്ന് വിലയിരുത്തും. അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ വാദം തള്ളി കേന്ദ്ര മന്ത്രാലയവും എണ്ണക്കമ്പനികളും രംഗത്തെത്തിയിരുന്നു. രാജ്യത്തുടനീളം ശേഖരിച്ച സാമ്പിളുകളിൽ 19 മുതൽ 21 ശതമാനം വരെയാണ് എഥനോൾ അളവെന്നാണ് കേന്ദ്ര നിലപാട്. എന്നാൽ കേന്ദ്രം പരിശോധനാ റിപ്പോർട്ടുകൾ മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും കർണാടക സർക്കാർ തിരിച്ചടിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































